കൊച്ചി : അന്തരിച്ച പ്രഭാഷകൻ ഡോ. എൻ. ഗോപാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ .ഭാരതീയ പൈതൃകത്തെ ആഴത്തിൽ മനസിലാക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്ത വ്യക്തിയാണ് എൻ. ഗോപാലകൃഷ്ണനെന്ന് കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ പറഞ്ഞു .
ഇന്ത്യൻ ശാസ്ത്ര പൈതൃകം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുഴുവൻ സമയവും നീക്കിവച്ച അപൂർവം മലയാളികളിൽ ഒരാൾ. വിദേശ സർവകലാശാലകളിൽ ഭാരതീയ പരമ്പരയെക്കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങൾ രാജ്യത്തിന്റെ യശസ് ഉയർത്തുന്നതിന് കാരണമായിട്ടുണ്ട്. ഇനിയുമേറെ ഈ മേഖലയിൽ ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിതമായ ഈ വിടപറച്ചിൽ. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്ക് ചേരുന്നു- അദ്ദേഹം കുറിച്ചു.
















Comments