ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോ.എൻ.ഗോപാലകൃഷ്ണൻ ജിയുടെ നിര്യാണത്തിൽ ദുഖമുണ്ട്. അദ്ദേഹം ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ശാസ്ത്രത്തിനും അക്കാദമിക് മേഖലയ്‌ക്കും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ശാസ്ത്രത്തിനും അക്കാദമിക് മേഖലയ്‌ക്കും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. സമ്പന്നമായ ആത്മീയ പരിജ്ഞാനത്തിനും ഇന്ത്യൻ തത്ത്വചിന്തയോടുള്ള താൽപ്പര്യത്തിനും അദ്ദേഹം ബഹുമാനിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. എന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
Saddened by the passing away of Dr. N. Gopalakrishnan Ji. He was a multifaceted personality. He made notable contributions to science and academia. He was also respected for his rich spiritual knowledge and interest in Indian philosophy. Condolences to his family. Om Shanti.
— Narendra Modi (@narendramodi) April 28, 2023
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. 68 വയസായിരുന്നു. ലളിതമായ അദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെയാണ് ഡോ. എൻ.ഗോപാലകൃഷ്ണൻ ശ്രദ്ധപിടിച്ചു പറ്റിയത്. ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും ദീർഘമായ പ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയനായി മാറിയത്. ശാസ്ത്ര വിഷയങ്ങളിലും വേദോപനിഷത്തുകളിലും പുരാണങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ വേറിട്ടതാക്കി.
ഹിന്ദു സമാജത്തിന് അറിവും ഊർജ്ജവും പകർന്നു നൽകിയ ആത്മീയ പ്രഭാഷകനായിരുന്നു ഡോ. എൻ ഗോപാലകൃഷ്ണൻ. ഭഗവത്ഗീതയെ വളരെ ലളിതമായി വിശദീകരിച്ചിരുന്ന അദ്ദേഹം ഗീതാ പ്രഭാഷണങ്ങളിലൂടെയാണ് ജനമനസുകളിൽ ഇടം നേടിയത്. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപക ഡയറക്ടറായ ഡോ. എൻ. ഗോപാലകൃഷ്ണന് 28 വർഷത്തെ ഗവേഷണ പരിചയമുണ്ട്. ശാസ്ത്ര ജേർണലുകളിൽ 50 ഗവേഷണ ശാസ്ത്ര പ്രബന്ധങ്ങൾ, 7 പേറ്റന്റുകൾ ശാസ്ത്ര ഗവേഷണത്തിനുള്ള 6 അവാർഡുകൾ, ഇന്ത്യയിലും, വിദേശത്തു നിന്നും 9 ശാസ്ത്ര ജനകീയവത്കരണ അവാർഡുകൾ എന്നിവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
Comments