3-26-കോഴിക്കോട് ; കോര്‍പ്പറേഷന്‍ പുതുക്കി നിര്‍മിച്ച തളിയിലെ ഹാളിന്, അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ ഹാൾ എന്ന് പേര് നല്‍കുന്നതില്‍ ഉയര്‍ന്ന വിവാദം അനാവശ്യമെന്ന് സര്‍വകക്ഷി യോഗം. നാളത്തെ ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്നും മേയര്‍ . നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് തീരുമാനം .
തളി ക്ഷേത്രത്തിനടുത്തുള്ള ജൂബിലി ഹാള്‍, പാര്‍ക്ക് എന്നിവയാണ് കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കി നിര്‍മിച്ചത്. ജൂബിലി ഹാളിന്റെ പേര് നിലനിർത്തണമെന്നും മുൻ കൗൺസിലറായ കൃഷ്ണയ്യരുടെ പേര് പാർക്കിന് നൽകണമെന്നും തളി പ്രദേശത്തിന് നൽകിയിരിക്കുന്ന മർക്കസ്സുദ്ദവ എന്ന പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സമീപവാസികൾ മുന്നോട്ട് വന്നിട്ടും കോർപ്പറേഷൻ നിലപാട് മാറ്റില്ലെന്ന് വാശിയിലാണ്. ഇതേ തുടർന്ന് തളി പൈതൃക സംരക്ഷണ സമിതി കോർപ്പറേഷന് നിവേദനം നൽകിയി. ഇതിന് പിന്നിൽ മന്ത്രിയും ഡെപ്യൂട്ടി മേയറുമാണെന്നാണ് പ്രദേസവാസികൾ പറയുന്നത്. ക്ഷേത്ര പ്രദേശത്തെ പേര് മാറ്റൽ ഇതിനോടകം വലിയ വിവാദങ്ങൾ വഴിവെച്ചിരിക്കുന്നത്.
ആരോപണങ്ങള്‍ ശ്കതമായതോടെയാണ് കോര്‍പറേഷന്‍ സര്‍വകക്ഷിയോഗം വിളിച്ചത്. തളി പൈതൃക സംരക്ഷണ സമിതി ഭാരവാഹികളെയും സാമൂതിരി രാജകുടുംബത്തേയും ക്ഷണിക്കാത്തതിനാൽ ബി.ജെ.പി. യോഗം ബഹിഷ്കരിച്ചു.
















Comments