ഏറെ ചർച്ചാ വിഷയമായിരുന്നു കേരളത്തിന്റെ കന്നി വന്ദേ ഭാരത്. പ്രധാനസേവകൻ മലയാളക്കരയിലെത്തി നാടിന് സമർപ്പിച്ചത് മാത്രമായിരുന്നില്ല അതിന് കാരണം, വന്ദേ ഭാരതിന്റെ വ്യത്യസ്തയായിരുന്നു അതിന് പിന്നിലെ കാരണം. ട്രെയിനിന്റെ അതിവേഗ കഴിവുകളെ സൂചിപ്പിക്കാനാണ് ഓടുന്ന ചീറ്റ ഡിസൈൻ ഉപയോഗിച്ച് ഏറ്റവും വലിയ ലോഗോ. വന്ദേ ഭാരത് എക്സ്പ്രസിനായി ഇന്ത്യൻ റെയിൽവേ ഇതുവരെ നാല് വ്യത്യസ്ത ലോഗോകൾ ആണ് ഉപയോഗിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഡോറുകൾ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങൾ, ഓൺബോർഡ് ഇന്റർനെറ്റ് തുടങ്ങിയ സവിശേഷതകൾ ഇതിന്റെ പ്രത്യേകതയാണ്. ട്രെയിനിന് യാത്രാ സമയം 45% വരെ കുറയ്‌ക്കാൻ സാധിക്കും. ഇത് ഇന്ത്യയുടെ റെയിൽ അടിസ്ഥാന സൗകര്യത്തിന് ഒരു പ്രധാന നേട്ടമാണ്. ട്രെയിനിന്റെ ബ്രാൻഡിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള വികസിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് ലോഗോ മാറ്റം.
ചീറ്റ എന്നത് വേഗതയുടെ പ്രതീകമാണ്. ഓടുന്ന ചീറ്റയുടെ ചിത്രമാണ് തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരതിൽ ഉൾപ്പെടുത്തിയത്. കാലക്രമേണ ഉണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കാനാണ് ലോഗോകൾ മാറ്റുന്നതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. തുടക്കത്തിൽ അതിവേഗ ട്രെയിനുകൾക്ക് ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) ലോഗോ ഉണ്ടായിരുന്നു. പിന്നീട് അത് ഇംഗ്ലീഷിൽ എഴുതിയ വന്ദേ ഭാരത് എന്നാക്കി മാറ്റി. തുടർന്ന് ഹിന്ദിയിൽ എഴുതിയ വന്ദേ ഭാരത് റെയിൽവേ അവതരിപ്പിച്ചു.
















Comments