ഇടുക്കി: വെടിയേറ്റ അരിക്കൊമ്പൻ മയങ്ങി. രണ്ട് വർഷത്തിന് ശേഷം കാടിറങ്ങി വന്ന അരിക്കൊമ്പനെ കഴിഞ്ഞ ദിവസം ആരംഭിച്ച ശ്രമങ്ങൾക്കൊടുവിൽ ഇന്ന് 11.55-ഓടെയാണ് മയക്കു വെടിവെച്ചത്. 12.40-ന് നൽകിയ ബൂസ്റ്റർ ഡോസിനൊടുവിൽ കാട്ടാന പൂർണ്ണമയക്കത്തിലാകുകയായിരുന്നു. മയക്കത്തിലായ ആനയെ പെരിയാർ ടൈഗർ റിസർവിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർ ഓട എന്ന ഭാഗത്തേക്കാണ് മാറ്റുന്നത്.
ആനയെ മയക്കുവെടിവെച്ച സാഹചര്യത്തിൽ കരുതിയിരിക്കാൻ ഇടുക്കി എസ്പി പൊലീസ് സേനക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള വിവിധ പോലീസ് സ്റ്റേഷനുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും. കുങ്കിയാനകൾ അരിക്കൊമ്പന്റെ അരികിൽ എത്തിയിട്ടുണ്ട്.
ആനയെ കൊണ്ടുപോകാനുള്ള അനിമല്‍ ആംബുലന്‍സ് സ്ഥലത്തേക്ക് പുറപ്പെട്ടു. ആന നില്‍ക്കുന്ന സ്ഥലത്തേക്ക് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി ജെസിബികളും എത്തിച്ചു. ചൂടുള്ള സമയമായതിനാല്‍ ആനയുടെ ശരീരം നനയ്‌ക്കുന്നതിനായി വെള്ളവും എത്തിച്ചു. നേരത്തേ സജ്ജീകരിച്ച് നിര്‍ത്തിയ നാല് കുങ്കിയാനകളെ അരിക്കൊമ്പന്‍ മയങ്ങി നില്‍ക്കുന്ന സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
















Comments