ഇടുക്കി: മിഷൻ അരിക്കൊമ്പൻ വിജയത്തിൽ. കുങ്കിയാനകളെ വെച്ച് കാട്ടാനയെ അനിമൽ ആംബുലൻസിൽ കയറ്റി. നാലു കുങ്കിയാനകൾ ചേർത്താണ് ആനയെ ബന്ധനസ്ഥനാക്കിയത്. പലതവവണ കുതറിമാറാൻ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും അരിക്കൊമ്പൻ ദൗത്യം വിജയമാകുകയായിരുന്നു. അരിക്കൊമ്പനെ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വെല്ലുവിളിയായി കാറ്റും മഴയും കാഴ്ചയെ മറച്ച് കോട മഞ്ഞുമെത്തിയത്.
വളരെ എളുപ്പത്തിൽ ആനയെ വാഹനത്തിലേക്ക് കയറ്റാനാവുമെന്നായിരുന്നു കരുതിയത്. എന്നാൽ ആ പ്രതീക്ഷ തെറ്റി. ആന അപ്രതീക്ഷിതമായി പ്രതിരോധം തീർത്തിരുന്നു. കുങ്കിയാനകളെ ചുറ്റിലും നിന്ന് കൊണ്ട് തള്ളാനായിരുന്നു ശ്രമം. ആനയുടെ കാലിലെ വടം ഉപയോഗിച്ച് വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം രാാവിലെയോടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ശ്രമം ആരംഭിച്ചത്. ഇന്നലെ ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു.
















Comments