അബുദാബി ; അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ സന്ദർശനം നടത്തി നടൻ അക്ഷയ് കുമാർ .ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് വാഷു ഭഗ്‌നാനി, വ്യവസായി ജിതൻ ദോഷി എന്നിവർക്കൊപ്പമാണ് താരം ക്ഷേത്രനിർമ്മാണം നടക്കുന്ന സ്ഥലത്തെത്തിയത് . ബാപ്‌സ് ഹിന്ദു മന്ദിർ മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് അദ്ദേഹത്തെ സ്വീകരിച്ച്യ്.
യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിന്റെ അതിമനോഹരമായ രൂപകല്പനയും ശിൽപങ്ങളും തന്നെ ഏറെ ആകർഷിച്ചതായി അക്ഷയ് കുമാർ പറഞ്ഞു . സ്വാമിമാർക്കൊപ്പം പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത അക്ഷയ് കുമാർ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഇഷ്ടിക സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
വ്യത്യസ്‌ത ദേവതകളെ പ്രതിഷ്ഠിക്കുന്ന ഏഴു ശിഖരങ്ങൾക്കു കീഴെയുള്ള സങ്കീർണ്ണമായ കൊത്തുപണികൾ അക്ഷയ് കുമാറിനെ വിസ്മയിപ്പിച്ചു. ക്ഷേത്രത്തിന്റെ സ്തംഭത്തിന് ചുറ്റും പൊതിഞ്ഞ കൊത്തുപണികളുടെ പിന്നിലെ പൗരാണിക കഥകൾ സ്വാമിമാർ അദ്ദേഹത്തിനു വിവരിച്ചു നൽകി. രണ്ട് മണിക്കൂറോളം അദ്ദേഹം സ്വാമിമാർക്കൊപ്പം ചിലവിട്ടു .
‘സ്‌നേഹത്തിന് പർവതങ്ങളെ ചലിപ്പിക്കാനാകും’ എന്നത് നിങ്ങളുടെ പരിശ്രമത്തിന്റെ യഥാർത്ഥ സാക്ഷ്യമാണ്… ശരിക്കും അത്യധികം! ഇത് സ്വപ്നങ്ങളുടെ സ്വപ്നമാണ്,” അക്ഷയ് കുമാർ പറഞ്ഞു . ഒപ്പം ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയ്‌ക്കും, യു.എ.ഇയിൽ ഈ ‘ആഗോള ഐക്യത്തിന്റെ ആത്മീയ മരുപ്പച്ച’ യാഥാർത്ഥ്യമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും അദ്ദേഹം നന്ദി അറിയിച്ചു.
Comments