സമൂഹത്തിന്റെ സമസ്ത മേഖലെയും ഉൾപ്പെടുത്തി, വികസത്തിലേക്കുള്ള യാത്ര; പ്രകടന പത്രിക പുറത്തിറക്കി ബിജെപി; സുപ്രധാന വാഗ്ദാനങ്ങൾ ഇവ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സമൂഹത്തിന്റെ സമസ്ത മേഖലെയും ഉൾപ്പെടുത്തി, വികസത്തിലേക്കുള്ള യാത്ര; പ്രകടന പത്രിക പുറത്തിറക്കി ബിജെപി; സുപ്രധാന വാഗ്ദാനങ്ങൾ ഇവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2023, 02:00 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെയും സാന്നിധ്യത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് പത്രിക പുറത്തിറക്കിയത്.

വികസനത്തിന്റെ സമസ്ത മേഖലകളെയും ഉൾപ്പെടുത്തിയാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നതാണ് പത്രികയിലെ സുപ്രധാന വാഗ്ദാനം. 15 ഇന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്ക് കൈത്താങ്ങായി ബിജെപിയുണ്ടാകുമെന്നതിന് ഉറപ്പ് നൽകുന്നുണ്ട് പത്രിക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്ന പത്രികയിലെ കാര്യങ്ങൾ ഇവയാണ്:

1) അടൽ ആഹാര കേന്ദ്ര:
പട്ടിണി രഹിത സംസ്ഥാമാകാനൊരുങ്ങി കർണാടക. ചിവല് കുറഞ്ഞ ഭക്ഷണശാലകൾ ‘അടൽ ആഹാര കേന്ദ്ര’ എന്ന പേരിൽ ആരംഭിക്കും. ആരോഗ്യകരവും ഗുണനിലവാരവുമുള്ള ഭക്ഷണമാകും ഈ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുക. സംസ്ഥാനത്തെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും എല്ലാ വാർഡുകളിലും അടൽ ആഹാര കേന്ദ്രമുണ്ടാകും.

2) പോഷണ പദ്ധതി:
എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാലും പ്രതിമാസ റേഷൻ കിറ്റിലൂടെ 5 കിലോ ശ്രീ അന്ന – സിരി ധന്യയും നൽകുന്ന ‘പോഷണ’ പദ്ധതി ആരംഭിക്കും.

3) വിശ്വേശ്വരയ വിദ്യാ യോജന:
സർക്കാർ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. ഇതിനായി സംസ്ഥാന സർക്കാർ പ്രമുഖ വ്യക്തികളുമായും സ്ഥാപനങ്ങളുമായും പങ്കാളികളാക്കി കൊണ്ട് വിശ്വേശ്വരയ വിദ്യാ യോജന എന്ന പദ്ധതി ആവിഷ്‌കരിക്കും.

4) സമന്വയ പദ്ധതി:
ചെറുകിട, ഇടത്തരം സംരംഭങ്ങളായ എസ്എംഇകളെയും ഐടിഐയുമായുള്ള സഹകരണം വർദ്ധിപ്പിക്കും. അതുവഴി വിദ്യാഭ്യാസവും തൊഴിലും സമന്വയിപ്പിക്കാനാകും. മികച്ച പ്രൊഫഷണലുകളെ രാജ്യത്തിന് സംഭാവന ചെയ്യാൻ അതുവഴി കഴിയും.

5) അക്ഷര പദ്ധതി:
വിവിധ മത്സര പരീക്ഷകളായ ഐഎഎസ്, കെഎഎസ്, ബാങ്കിംഗ്, സർക്കാർ ജോലികൾക്കായി കോച്ചിംഗിന് താത്പര്യനമുള്ള വിദ്യാർത്ഥികൾക്കായി പിന്തുണ നൽകും. സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകുമെന്നും ബിജെപി പ്രകടന പത്രികയിൽ പറയുന്നു. തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനുമാണ് പദ്ധതി നടപ്പാക്കുക.

6) മിഷൻ സ്വാസ്ഥ്യ കർണാടക:
സംസ്ഥാനത്തെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ പദ്ധതി നടപ്പിലാക്കും. മുനിസിപ്പൽ കോർപ്പറേഷനുകളിലെ എല്ലാ വാർഡുകളിലും രോഗനിർണ്ണയ സൗകര്യങ്ങളുള്ള നമ്മ ക്ലിനിക്ക് സ്ഥാപിച്ച് ‘മിഷൻ സ്വാസ്ഥ്യ കർണാടക’ വഴി സംസ്ഥാനത്തെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തും. കൂടാതെ, മുതിർന്ന പൗരന്മാർക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധനയും നൽകും.

7) ബെംഗളൂരുവിനെ ‘സംസ്ഥാന തലസ്ഥാന മേഖല’ ആക്കി മാറ്റും. അടുത്ത തലമുറയ്‌ക്കായി ബെംഗളൂരുവിൽ സമഗ്ര വികസനം നടപ്പാക്കും. സമഗ്രമായ, സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള നഗര വികസന പരിപാടി നടപ്പിലാക്കും – ഈസ് ഓഫ് ലൈഫ്, യോജിച്ച ഗതാഗത ശൃംഖലകൾ,പരിസ്ഥിതി വ്യവസ്ഥകൾ എന്നിവയെ കേന്ദ്രീകരിച്ച് ഡിജിറ്റൽ ഇന്നൊവേഷന്റെ ഗ്ലോബൽ ഹബ്ബാക്കി ബംഗളൂരുവിനെ മാറ്റും.

8) ഇവി സിറ്റി

ബെംഗളൂരുവിനെ ‘ഇവി സിറ്റി’ആക്കി മാറ്റും. സംസ്ഥാനത്തൊട്ടാകെ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചും, 1,000 സ്റ്റാർട്ടപ്പുകളെ പിന്തുണച്ചും, ബിഎംടിസി ബസുകളെ പൂർണമായും ഇലക്ട്രിക് ബസുകളാക്കി മാറ്റിക്കൊണ്ടുമാകും ബെംഗളൂരു ഉഇവി സിറ്റിയാകുക. കർണാടകയെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്നും പത്രികയിൽ പറയുന്നു.

9) മൈക്രോ കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, അഗ്രോ പ്രസസിംഗ് യൂണിറ്റുകൾ, കാർഷിക ഉൽപന്ന & കന്നുകാലി മാർക്കറ്റ് കമ്മിറ്റി (എപിഎംസി) നവീകരിക്കുകയും ഡിജിറ്റലുമാക്കും. അഞ്ച് പുതിയ കാർഷിക-വ്യവസായ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിന് 30,000 കോടി രൂപയുടെ കെ-അഗ്രി ഫണ്ട് നടപ്പിലാക്കും.

10) ബെംഗളൂരുവിന് പുറത്ത് നിർമ്മാണ മേഖലയെ വ്യാപിപ്പിക്കും. ലോജിസ്റ്റിക്സ്, വ്യാവസായിക ക്ലസ്റ്ററുകൾ, കയറ്റുമതി സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്ര പദ്ധതിയാകും അത്.

11) ബിപിഎൽ കുടുംബങ്ങൾക്ക്  എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകും. യുഗാദി, വിനായക ചതുർത്ഥി, ദീപാവലി എന്നീ ആഘോഷ വേളകൾ വരുന്ന മാസങ്ങളില് മൂന്ന് സിലിണ്ടറുകളാകും നൽകുക.

12) സർവാരിഗു സുരു യോജന:

ഭവന രഹിതർക്കായി ‘സർവാരിഗു സുരു യോജന’ ആരംഭിക്കും. സംസ്ഥാനത്തുടനീളം സൈറ്റില്ലാത്ത/ഭവനരഹിതരായ ഗുണഭോക്താക്കൾക്ക് 10 ലക്ഷം വീടുകൾ റവന്യൂ വകുപ്പ് അനുവദിക്കും.

13)  ഒനകെ ഒബവ്വ സാമൂഹിക ന്യായ നിധി

പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലെ വനിതകൾക്ക് കൈത്താങ്ങായി ”ഒനകെ ഒബവ്വ സാമൂഹിക ന്യായ നിധി’ പദ്ധതി നടപ്പിലാക്കും. സ്ത്രീകൾ നടത്തുന്ന അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 10,000 വരെ മാച്ചിംഗ് ഡെപ്പോസിറ്റ് നൽകും.

സമൂഹത്തിന്റെ നാനാ കോണുകളിലെയും സ്പർശിക്കുകയും രാജ്യത്തിന്റെ വികസനത്തിൽ കർണാടകയുടെ പങ്ക് വർദ്ധിപ്പിക്കുകയുെ ചെയ്യുന്ന തരത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

Tags: Electionjp naddaKarnataka Polls
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies