ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ വസതി സന്ദർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ബിജെപിയും കേന്ദ്ര സർക്കാരും എപ്പോഴും ഒപ്പമുണ്ടെന്നും പ്രവീണിന് നീതി ലഭിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ജെപി നദ്ദ പറഞ്ഞു.
യുവ മോർച്ചാ നേതാവിന് നീതി ലഭിക്കാനുള്ള പോരാട്ടം തുടരുമെന്നും നെട്ടാരുവിന്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പിന്റെ പ്രചരണപരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻപാണ് അദ്ദേഹം നെട്ടാരുവിന്റെ വസതി സന്ദർശിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ 26- ന് സൈക്കിളിലെത്തിയ അക്രമികൾ പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലയ്‌ക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് ഭീകരരാണെന്ന് കണ്ടെത്തി. കഴിഞ്ഞ വർഷം തന്നെ കേസ് എൻഐഎയ്‌ക്ക് കൈമാറിയിരുന്നു. സംഭവത്തിൽ 20 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.
















Comments