മലപ്പുറം: ചങ്ങരംകുളത്ത് വിവാഹാഘോഷത്തിൽ ഭക്ഷണം കിട്ടാത്തത് സംബന്ധിച്ചുണ്ടായ തർക്കം കൂട്ടത്തല്ലിലേക്കെത്തി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചങ്ങരംകുളത്തെ കല്യാണമണ്ഡപത്തിലാണ് സംഭവം.
വിവാഹ സൽക്കാരത്തിൽ മദ്യപിച്ചെത്തിയ കുറച്ച് പേർ ഭക്ഷണം കിട്ടിയില്ലെന്ന് പറഞ്ഞുണ്ടായ വാക്കേറ്റമാണ് പ്രശ്‌നത്തിന് തുടക്കം കുറിച്ചത്. വാക്കേറ്റം കൂട്ട അടിയിലേക്കെത്തുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ നീലിയാട് കക്കുഴിപ്പറമ്പിൽ ശരത്ത് (46) ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി. പത്ത് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. പരിക്കേറ്റ ശരത്തിന്റെ പരാതി പ്രകാരം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
















Comments