എറണാകുളം: ഫോർട്ട് കൊച്ചിയിലും വൈപ്പിൻ തീരത്തും ചാളമീൻ ചാകര. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ടിടത്തും തിരമാലയ്‌ക്കൊപ്പം ചാള മീനും കരയ്‌ക്കെത്താറുണ്ട്. ഇവിടെ എത്തുന്നവർക്ക് ഇത് ഒരു അത്ഭുതക്കാഴ്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഫോർട്ടുകൊച്ചി റോ ജങ്കാർ ജെട്ടിക്ക് സമീപത്ത് ചാളചാകര എത്തിയത്.
മഴയ്‌ക്കൊപ്പമായിരുന്നു തീരത്ത് തുള്ളിക്കളിക്കുന്ന ചാള മീനുകളാണ് എത്തിയത്. ഒരു പക്ഷേ ഇതൊരു അപൂർവ്വ കാഴ്ച തന്നെ ആയിരിക്കും പലർക്കും. അത്രയ്‌ക്ക് വലിയൊരു കൂട്ടം മീനുകൾ എത്തിയത്. വൈകിട്ടോടെ തിരമാലയ്‌ക്കൊപ്പം ചാളക്കൂട്ടം കരയിലേയ്‌ക്ക് ഇരച്ച് കയറുകയായിരുന്നു. ഇത് കണ്ടതോടെ കണ്ടു നിന്ന ജനങ്ങൾക്കും ആവേശമായി. കൈയിൽ കിട്ടിയ കവറുകളുമായി പിടക്കുന്ന ചാളയെ വാരി എടുക്കാൻ തുടങ്ങി ജനക്കൂട്ടം.
ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഫോർട്ട് കൊച്ചി കടൽത്തീരത്ത് ഇത്തരത്തിൽ ചാളകൾ തിരയ്‌ക്കൊപ്പം തീരത്തെത്തുന്നത്. അപ് വെല്ലിങ് എന്ന പ്രതിഭാസമാണ് ഇത്തരത്തിൽ ചാളകൾ ഉപരിതലത്തിലെത്താനുളള കാരണമെന്ന് വിദഗ്ധർ പറയുന്നു. എന്തായാലും രുചിയും പോഷകഗുണവുമുളള ചാള കയ്യിൽ കിട്ടിയതോടെ സന്തോഷത്തിലാണ് കൊച്ചി നിവാസികൾ.
















Comments