ന്യൂഡൽഹി: സർക്കാർ ഷെൽട്ടർ ഹോമിൽ അന്തേവാസികളുടെ ഭക്ഷണം മുടങ്ങിയ സംഭവത്തിൽ ഡൽഹി സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. നിസാമുദ്ദീനിലെ സർക്കാർ ഷെൽട്ടർ ഹോമിൽ അന്തേവാസികളുടെ ഭക്ഷണം മുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. സർക്കാർ ഒരാഴ്ചയ്‌ക്കകം നോട്ടീസിന് മറുപടി നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
റിപ്പോർട്ടിലെ ഉള്ളടക്കം ശരിയാണെങ്കിൽ ഗുരുതര വീഴ്ചയാണ് ഡൽഹി സർക്കാർ കാണിച്ചിരിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. ഷെൽട്ടർ ഹോമിൽ ഭക്ഷണം ലഭ്യമാകാതിരുന്നിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡൽഹി ചീഫ് സെക്രട്ടറിയാക്കാണ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്കായുള്ള ഭക്ഷണ വിതരണത്തിന്റെ നിലവിലെ സ്ഥിതി, കുട്ടികൾ, വൃദ്ധർ, രോഗികൾ എന്നിവരുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള വിശദ വിവങ്ങൾ എന്നിവ റിപ്പോർട്ടിൽ ഉണ്ടാകണമെന്ന് നോട്ടീസിൽ കമ്മീഷൻ നിർദ്ദേശിച്ചു. സംഭവസ്ഥലത്ത് നേരിട്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ കമ്മീഷൻ ഡയറക്ടർ ജനറലിനോടും ആവശ്യപ്പെട്ടു.
റിപ്പോർട്ട് അനുസരിച്ച് 500 അന്തേവാസികളാണ് ഷെൽട്ടർ ഹോമിലുളളത്.
















Comments