അവയവദാനത്തിന് സമ്മതപത്രമെഴുതി ദിവസങ്ങൾക്കുള്ളിൽ ജീവനൊടുക്കി യുവാവ്. നിലമ്പൂർ സ്വദേശിയായ 23-കാരൻ ജ്യോതിഷ് വനജ മുരളീധരനാണ് സമൂഹമാദ്ധ്യമങ്ങളിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ജീവനൊടുക്കിയത്.
കഴിഞ്ഞ ഏപ്രിൽ ഒമ്പതിനാണ് അവയവങ്ങളെല്ലാം ദാനം ചെയ്തെന്ന വിവരം ജ്യോതിഷ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ബോർഡർ ലൈൻ പേഴ്സണാലിറ്റി എന്ന മനോരോഗം തന്നെ കീഴ്പ്പെടുത്തിയിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. വൈകല്യത്തിൽ നിന്ന കരകയറാൻ കഴിയാത്ത രീതിയിൽ അകപ്പെട്ട് പോയതായും യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തന്നെ ചികിത്സിച്ച ഡോക്ടർക്ക് നന്ദിയും ജ്യോതിഷ് പറയുന്നുണ്ട്. സുഹൃത്തുക്കളോടും കുടുംബത്തോടും ക്ഷമ ചോദിച്ചാണ് ആത്മഹത്യ കുറിപ്പ് അവസാനിക്കുന്നത്. ഈ കുറിപ്പ് തന്നെയാണ് ഫേസ്ബുക്കിലും പങ്കുവെച്ചത്.
വ്യക്തിത്വ വൈകല്യമായ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോഡറുള്ളവർക്ക് സന്തോഷവും സങ്കടവുമൊക്കെ വളരെ കൂടുതലായിരിക്കും. ചിലർ സ്വയെ മുറിവേൽപ്പിക്കും. പലപ്പോഴും മരിക്കണമെന്ന ലക്ഷ്യമില്ലാതെയാകും ഈ സ്വയം മുറിവേൽപ്പിക്കൽ. മറ്റുള്ളവർക്ക് നിസാരമെന്ന് തോന്നുന്ന കാര്യങ്ങളോട് പലപ്പോഴും ചതീവ്രമായിട്ടാകും ഇവർ പ്രതികരിക്കുക.
Comments