ഇടുക്കി: കേരള -തമിഴ്നാട് അതിർത്തിയിൽ അരിക്കൊമ്പൻ എത്തിയതായി സൂചന. വനം വകുപ്പ് അധികൃതർ തുറന്ന് വിട്ട പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ആനയിപ്പോഴുള്ളത്. റേഡിയോകോളറിൽ നിന്നും അവസാനം ലഭിച്ച സിഗ്നലിൽ അരിക്കൊമ്പൻ തിരികെ സഞ്ചരിക്കുന്നതായാണ് സൂചിപ്പിക്കുന്നത്.
വണ്ണാത്തിപ്പാറ ഭാഗത്ത് അരിക്കൊമ്പൻ എത്തിയാൽ അതിന് അഞ്ച് കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ ജനവാസമേഖലയാണ്. അതിനാൽ അതിർത്തി കടക്കാൻ സാധ്യതയുണ്ട്. വനം വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് അരിക്കൊമ്പൻ ഇപ്പോഴുമുള്ളത്.
വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം കഴിഞ്ഞ ശനിയാഴ്ചയാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ നാലരയോടെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെ സീനിയറോഡയ്‌ക്ക് സമീപത്താണ് തുറന്നുവിട്ടിരിക്കുന്നത്. ആനയ്‌ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. ആനയുടെ ശരീരത്തിൽ ജി പി എസ് റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നുള്ള സിഗ്നലുകൾ സാറ്റ്‌ലൈറ്റ് വഴി ട്രാക്കിംഗ് കേന്ദ്രത്തിലേക്ക് ലഭിക്കുന്നുണ്ട്.
















Comments