ദിസ്പൂർ : അസമിലെ തുമൽപൂരിലെ ദരംഗ ഫീൽഡ് ഫയറിംഗ് റേഞ്ചിലുണ്ടായ സ്‌ഫോടനത്തിൽ സൈനികൻ കൊല്ലപ്പെട്ടു. ഹിമാചൽ പ്രദേശ് സ്വദേശി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. സൈന്യത്തിലെ കരകൗശല വിദഗ്ദനാണ് സന്ദീപ്.
ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സൈനികനെ റെജിമെന്റൽ മെഡിക്കൽ ഓഫീസർ വൈദ്യസഹായം നൽകിയിരുന്നു. ഗുവാഹട്ടിയിലെ ആർമി ആശുപത്രിയിലേയ്‌ക്ക് മാറ്റിയിരുന്നു. തുടർന്ന് സന്ദീപ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സൈനികന്റെ മരണത്തിൽ ഇന്ത്യൻ സൈന്യം അനുശോചനം രേഖപ്പെടുത്തി. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
















Comments