സമുദ്രത്തിന്റെ അടിത്തട്ടിൽ 19,000-ൽ അധികം അഗ്നിപർവ്വതങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. റഡാർ സാറ്റലൈറ്റ് ഉപയോഗിച്ചാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ പുരാതന അഗ്നിപർവ്വതങ്ങൾ കണ്ടെത്തിയത്.
ഭൂമിയിലെ ജീവജാലങ്ങൾ ഭൂരിഭാഗവും ജലജീവികളാണ്. ഭൂമിയുടെ 70 ശതമാനത്തിലധികവും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. കടലിനടിയിൽ 19,000-ത്തിലധികം അഗ്നിപർവ്വതങ്ങൾ കണ്ടെത്തിയിരിക്കുന്നത് എർത്ത് ആൻഡ് സപേയ്‌സ് സയൻസ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ഹൈ-ഡെഫനിഷൻ റഡാർ ഉപഗ്രഹങ്ങൾ നടത്തിയ കണ്ടുപിടതത്തിലൂടെ സമുദ്രത്തിനടിയിൽ സീമൗണ്ടുകളും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
അഗ്നിപർവ്വത പ്രവർത്തനത്താൽ രൂപപ്പെട്ട് വെള്ളത്തിനടിയിലുള്ള പർവതമാണ് സീമൗണ്ട്. വംശനാശം സംഭവിച്ച അഗ്നിപർവ്വതങ്ങളിൽ നിന്നാണ് സാധാരണയായി സീമൗണ്ടുകൾ രൂപം കൊള്ളുന്നത്.
















Comments