ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

Published by
Janam Web Desk

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. അർദ്ധരാത്രി ഒരു മണിയോടെ ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിന് സമീപം നിയന്ത്രണം വിട്ട ആംബുലൻസ് മറിയുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ അടക്കം ആറുപേരാണ് വാനിൽ ഉണ്ടായിരുന്നത്.

ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് പോകും വഴിയാണ് അൽ അമീൻ ആംബുലൻസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്‌മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്.

Share
Leave a Comment