മോസ്കോ : ഹിന്ദു ദേവതയായ കാളിയുടെ ആക്ഷേപകരമായ പോസ്റ്റ് പങ്ക് വച്ച യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിനെതിരെ റഷ്യ . ഇന്ത്യയെ പിന്തുണയ്‌ക്കുകയും യുക്രെയ്നിന്റെ നടപടിയെ റഷ്യ അപലപിക്കുകയും ചെയ്തു. യുക്രെയ്ന്റെ നടപടി നാസിസമാണെന്ന് റഷ്യ വ്യക്തമാക്കി .
സ്‌ഫോടനത്തിന് ശേഷം ഉയരുന്ന പുകയെ മാ കാളിയായി ചിത്രീകരിച്ച് ഹൈന്ദവ വിശ്വാസത്തെ പരിഹസിച്ചായിരുന്നു യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അടുത്തിടെ ട്വീറ്റ് ചെയ്തത് . എന്നാൽ, വിവാദം രൂക്ഷമായതോടെ യുക്രെയ്ൻ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യനായാലും ആരുടെയും വിശ്വാസത്തെ കീവ് സർക്കാർ പരിഗണിക്കുന്നില്ലെന്നും , അവഹേളിക്കുകയാണെന്നും ഐക്യരാഷ്‌ട്രസഭയിലെ റഷ്യയുടെ പ്രതിനിധി ദിമിത്രി പോളിൻസ്‌കി പറഞ്ഞു. യുക്രേനിയൻ പട്ടാളക്കാർ ഖുറാൻ കത്തിക്കുകയും കാളി മാതാവിനെ പരിഹസിക്കുകയും ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ പുണ്യസ്ഥലങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു. അവർ നാസി പ്രത്യയശാസ്ത്രത്തിൽ മാത്രം വിശ്വസിക്കുന്നു. അവർ യുക്രെയ്നെ എല്ലാറ്റിനുമുപരിയായി കണക്കാക്കുന്നു.- റഷ്യൻ പ്രതിനിധി വ്യക്തമാക്കി.
അതേസമയം തങ്ങളുടെ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റിന് യുക്രെയ്ൻ സർക്കാർ ക്ഷമാപണം നടത്തിയിരുന്നു . കാളി ദേവിയെ തെറ്റായി ചിത്രീകരിച്ചതിൽ ഖേദിക്കുന്നുവെന്നും , തനതായ ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കുന്നുവെന്നും യുക്രെയ്ൻ ഉപ വിദേശകാര്യ മന്ത്രി എമിൻ ഷപറോവ പറഞ്ഞു.
















Comments