ഡെറാഡൂൺ : വിദേശത്ത് തൊഴിൽ തേടുന്ന യുവാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പദ്ധതിക്ക് തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് സർക്കാർ. വിദേശത്ത് തൊഴിൽ ചെയ്യാൻ താത്പര്യമുള്ള യുവാക്കളെ കണ്ടെത്തി അതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സഹായം നൽകാനുള്ള പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പദ്ധതി ആരംഭിക്കുന്നത്.
പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്ന യുവാക്കൾക്ക് വിദേശത്ത് പോകാനായി ടിക്കറ്റ്, വിസ എന്നിവയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാർ സഹായിക്കും. ഇത്തരത്തിൽ വിദേശത്ത് തൊഴിൽ തേടുന്ന യുവാക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി അപ്പനി സർക്കാർ പോർട്ടലിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വിദേശത്ത് തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുമായി സർക്കാർ ആശയവിനിമയം നടത്തുകയാണെന്നും ഇതിനോടകം വിദേശത്തെ സ്ഥാപനങ്ങളിൽ നിന്ന് നിരവധി തൊഴിലവസര നോട്ടിഫിക്കേഷനുകൾ ലഭിച്ചതായും സർക്കാർ അറിയിച്ചു. ആരോഗ്യ രംഗത്ത് പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നവരെയായിരിക്കും ആദ്യ ഘട്ടത്തിൽ പദ്ധതിയിലൂടെ സഹായിക്കുക.
















Comments