മനുഷ്യ- വന്യജീവി സംഘർഷങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മനുഷ്യ- വന്യജീവി സംഘർഷങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 12:36 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ജനവാസ മേഖലകളിൽ മനുഷ്യ- വന്യജീവി സംഘർഷങ്ങളെ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. അരിക്കൊമ്പൻ ചിന്നക്കനാൽ  വനമേഖലയിൽ തിരികെ വരുന്നത് തടയണമെന്ന് കോടതി നിർദ്ദേശിച്ചു. സ്വാഭാവികമായ ആവാസ വ്യവസ്ഥ പുനർജീവിപ്പിക്കുകയും വനത്തിൽ പുൽമേടുകൾ പുന:സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അരിക്കൊമ്പൻ വിഷയം സ്വമേധയ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെയാണ് നിർദ്ദേശം.

മനുഷ്യ- വന്യമൃഗ സംഘർഷ മേഖലകൾ തിരിച്ചറിഞ്ഞ് ദീർഘകാല, ഹ്രസ്വകാല നടപടി വിദഗ്ധസമിതി കണ്ടെത്തണം. ആനത്താരകൾ വീണ്ടെടുക്കുക, രൂപീകരിച്ച ടാക്‌സ് ഫോഴ്‌സിൽനിന്നുള്ള നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യുക, സ്വീകരിച്ച വിവരങ്ങൾ ടാക്‌സ് ഫോഴ്‌സിന് കൈമാറുക, ടാക്‌സ്‌ഫോഴ്‌സിന്റെ പ്രവർത്തനത്തിന് സമിതിയുടെ മേൽ നോട്ടമുണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി മുതിർന്ന അഭിഭാഷകനും അരിക്കൊമ്പനെ മാറ്റുന്നതു സംബന്ധിച്ച സമിതിയുടെ കൺവീനറായിരുന്ന എസ്. രമേഷ് ബാബു ആണ് പുതിയ വിദഗ്ധ സമിതിയുടെ കൺവീനർ.

സമിതിയിലെ മറ്റ് അംഗങ്ങളെ തീരുമാനിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ അഡ്വ. രമേഷ് ബാബു, അഡീഷനൽ അഡ്വക്കറ്റ് ജനറൽ അശോക് എം. ചെറിയാൻ എന്നിവരെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് ഹർജി പരിഗണിക്കുന്ന 17-ന് സമർപ്പിക്കണം. വനഭൂമിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതിനെ കോടതി വിമർശിച്ചു. ഇത്തരത്തിൽ മാലിന്യം കുമിഞ്ഞ് കൂടുന്നതാണ് മൃഗങ്ങൾ കാടിറങ്ങാൻ കാരണമെന്നും കോടതി വിലയിരുത്തി.

 

Tags: kerala high courtWild AnimalARIKOMBANconflict
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies