തിരുവനന്തപുരം : എ. ഐ ക്യാമറ അഴിമതിയിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല. സേഫ് കേരള പദ്ധതിയുടെ ഇ ടെണ്ടർ നടപടിക്കു മുൻപ് തന്നെ എസ് ആർ ഐ ടി യും അശോകയും തമ്മിൽ ഇടപാട് ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് അദ്ദേഹം പുറത്തു വിട്ടത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണെന്നും ഐ.ടി. വ്യവസായ വകുപ്പുകളിലെ 2018 ന് ശേഷമുള്ള എല്ലാ ഇടപാടുകളിലും സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എ .ഐ ക്യാമറ അഴിമതിയിൽ സർക്കാരിനെതിരെ കൂടുതൽ തെളിവുകളാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. സേഫ് കേരള പദ്ദതിയുടെ ഇ ടെണ്ടർ നടപടി നടക്കുന്നതിനു മുൻപ് തന്നെ എസ് ആർ ഐ ടി യും അശോകയും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്നതിന്റെ രേഖകളാണ് ചെന്നിത്തല ഇന്ന് പുറത്തുവിട്ടത്. അശോക മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ കമ്പനി പ്രസാഡിയോക്ക് ഉപകരാർ നൽകിയതിന്റെ രേഖകളും അദ്ദേഹം മാദ്ധ്യമങ്ങൾക്ക് നൽകി. ഇത്രയും വലിയ അഴിമതി നടന്നിട്ടും മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണെന്നും ചെന്നിത്തല പറഞ്ഞു.
ഏഴ് വർഷത്തേക്ക് മെയിൻ്റനൻസിനു മാത്രമായി കെ ഫോണിന് 363 കോടി ടെണ്ടർ നൽകിയതു തന്നെ വലിയ തീ വെട്ടി കൊള്ളയാണ്. ശിവ ശങ്കർ ഐ.ടി സെക്രട്ടറിയായി വന്ന ശേഷമാണ് ഐ.ടി വകുപ്പിൽ ഇത്രയും അഴിമതികൾ നടന്നത്. ഐ.ടി.വ്യവസായ വകുപ്പിനു കീഴിലെ 2018 നു ശേl മുള്ള എല്ലാ ഇടപാടുകളിലും സമഗ്ര അന്വേഷണം വേണമെന്നും എ.ഐ ക്യാമറ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
Comments