രജനികാന്ത് നായകാനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജയിലർ’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് കൊണ്ടുള്ള അനൗൺസ്‌മെന്റ് വീഡിയോ പുറത്ത്. രജനികാന്തിനൊപ്പം മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. റിലീസ് വിവരം പങ്കുവെച്ചുകൊണ്ടുള്ള ചിത്രത്തിന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 10-ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിൽ എത്തും. വിന്റേജ് ലുക്കിലെത്തുന്ന മോഹൻ ലാലിനെയും മാസ് ലുക്കിലെത്തുന്ന രജനികാന്തിനെയും വീഡിയോയിൽ കാണാം. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോ കണ്ടത്.
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ജയിലർ. രജനികാന്തിനൊപ്പം മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിനായി മലയാളി ആരാധകരും ആവേശത്തൊടെയും ആകാംഷയോടെയും കാത്തിരിക്കുകയാണ്. രമ്യാ കൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പടയപ്പ എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്തിന്റെ വരവ്. മലയാള സിനിമാ രംഗത്തെ വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഐശ്വര്യ റായ്, ശിവകാർത്തികേയൻ, തമന്ന, തൃഷ, പ്രിയങ്കാ മോഹൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സൺ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ.
















Comments