ബംഗളൂരു: ബജ്‌റംഗ്ദൾ നിരോധിക്കാൻ ഉദ്ദേശമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ വീരപ്പ മൊയ്‌ലി എംപി. ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരയാണ് വീരപ്പ മൊയ്‌ലിയുടെ പ്രസ്താവന. പ്രകടനപത്രികയിൽ അങ്ങനെ പറഞ്ഞിട്ടില്ല. ബജറംഗ്ദളിനെ കുറിച്ച് പ്രകടനപത്രികയിൽ പ്രതിപാദിക്കുന്നുണ്ട്. പക്ഷെ നിരോധിക്കുമെന്നല്ല നടപടി എടുക്കുമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. വീരപ്പ മൊയ്‌ലി പറഞ്ഞു.
ബജ്‌റംഗ്ദൾ പ്രവർത്തനത്തെ സുക്ഷിക്കണമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നത് അല്ലാതെ നിരോധിക്കണമെല്ല സുപ്രീം കോടതി പോലും ഇത് പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല നിരോധിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല്. ഇതെ്‌ലാം അറിഞ്ഞുകൊണ്ടാണോ കോൺഗ്രസ് ഇത്തരത്തിൽ പ്രകടന പത്രിക തയ്യാറാക്കിയതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ ചോദ്യം.
കേന്ദ്ര സർക്കാർ ഭീകരപ്രവർത്തനങ്ങളുടെ പേരിൽ നിരോധിച്ച പിഎഫ്ഐയെ സഹായിക്കുന്നതിനുള്ള കോൺഗ്രസ് നീക്കമാണിതെന്ന് ബജ്‌റങ്ദൾ നിരോധനമെന്ന് ബിജെപി പറഞ്ഞിരുന്നു.
Comments