തിരുവനന്തപുരം : ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ കൊച്ചുവേളി – പ്രയാഗ്രാജ് ട്രെയിൻയാത്രക്ക് തലസ്ഥാനത്ത് നിന്ന് തുടക്കം. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നലെ രാത്രി 10 മണിക്ക് കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഈ മാസം 13ന് പ്രയാഗ്രാജിലെത്തും.
രാജ്യത്തെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക പൈതൃകം പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ പ്രഖ്യാപിച്ചത്. ഭാരത് ഗൗരവ് ട്രെയിനിന്റെ കൊച്ചുവേളിക്കും പ്രയാഗ്രാജിനും ഇടയിലുള്ള പുണ്യതീർഥ് യാത്രക്ക് തിരുവനന്തപുരത്ത് നിന്നുമാണ് തുടക്കമായത്. കൊച്ചുവേളി റെയിൽവേസ്റ്റേഷനിൽ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ ഓൺലൈനായി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ട്രെയിൻ ആദ്യാത്മീകമായി മികച്ച അനുഭവമാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.
ആദ്യ യാത്രയുടെ ഭാഗമാകുന്നവരും വലിയ സന്തോഷത്തിലാണ്. ആത്മീയ യാത്രക്ക് ഊന്നൽ നൽകുന്ന റെയിൽവേയുടെ ഇടപെടലിനെയും യാത്രക്കാർ സ്വാഗതം ചെയ്തു. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി ഭാരതത്തിന്രെ വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നാണ് ട്രെയിൽ പ്രയാഗ്രാജിലെത്തുക. കൊച്ചുവേളിയിൽ നിന്നാരംഭിച്ച് – പുരി – കൊൽക്കത്ത – ഗയ – വാരണാസി വഴി ഈ മാസം 13ന് ഉച്ചക്ക് 1മണിക്ക് ട്രെയിൻ അയോദ്ധ്യയിൽ എത്തും.
Comments