തൃശൂർ: അതിരപ്പിള്ളി തുമ്പൂർവനത്തിനുള്ളിൽ യുവതിയെ കൊന്നുതള്ളി സുഹൃത്ത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യയായ ആതിര ( 26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണം വഴിത്തിരിവായി.
ആതിരയെ ഇന്നലെ മുതൽ കാണാതായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കാലടി പോലീസ് അന്വേഷണമാരംഭിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുഹൃത്തായ അഖിലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അഖിൽ കുറ്റസമ്മതം നടത്തി. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ആതിരയെ കൊലപ്പെടുത്തുകയായിരുന്നു വെന്ന് അഖിൽ പറഞ്ഞു. യുവതി കടം വാങ്ങിയ തുക അഖിലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഉണ്ടായ ദേഷ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് അഖിൽ കുറ്റസമ്മതം നടത്തി.
സൂപ്പർ മാർക്കറ്റിലെ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ആതിര.















