പി.ടി. ഉഷ; നടന്നതിങ്ങനെയെങ്കിൽ ചിലർ പ്രചരിപ്പിക്കുന്നതിങ്ങനെ; ഗുസ്തി താരങ്ങളെ കണ്ട് മടങ്ങിയതിന് ശേഷമുള്ള പ്രചാരണങ്ങളിലെ വാസ്തവമിങ്ങനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.ടി. ഉഷ; നടന്നതിങ്ങനെയെങ്കിൽ ചിലർ പ്രചരിപ്പിക്കുന്നതിങ്ങനെ; ഗുസ്തി താരങ്ങളെ കണ്ട് മടങ്ങിയതിന് ശേഷമുള്ള പ്രചാരണങ്ങളിലെ വാസ്തവമിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 10:01 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ലോക കായിക വേദിയിലെ പി.ടി. ഉഷയെന്ന കേരളത്തിന്റെ അഭിമാനത്തെ ആരെങ്കിലും അപമാനിക്കുകയാണെങ്കിൽ ആദ്യം എതിർപ്പ് പ്രകടിപ്പിക്കേണ്ടത് കേരളമാണ്. എന്നാൽ ഉഷയെ ആരുംതന്നെ എതിർക്കുകയോ തടയുകയോ ചെയ്തിട്ടില്ലെങ്കിലും അപമാനിച്ചുവെന്ന് പ്രചരിപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ. പാർട്ടി നേതാക്കൾ ഉഷയെ കുറ്റപ്പെടുത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നു. കൂടാതെ ഡിവൈഎഫ്ഐ പ്രകടനം നടത്തുകയും ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിന് മുന്നിൽ കോലം കത്തിച്ച് പ്രതിഷേധം നടത്തുകയും ചെയ്തു.

ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിൽ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി എത്തിയ പി.ടി. ഉഷയ്‌ക്ക് ഊഷ്മളമായ സ്വീകരണമായിരുന്നു താരങ്ങൾ നൽകിയത്. സമരക്കാർ ഒറ്റയ്‌ക്കും കൂട്ടായും ഉഷയുമായി സംവദിച്ചു. കാര്യങ്ങളെല്ലാം അന്വേഷിച്ചതിന് ശേഷം വട്ടമിട്ടിരുന്ന് സംസാരിച്ചിട്ടാണ് ഉഷ സമരപ്പന്തലിൽനിന്ന് പിരിഞ്ഞത്. കൂടിക്കാഴ്ചയിൽ സമരക്കാരായ കായികതാരങ്ങൾ ഉഷയ്‌ക്കൊപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും സെൽഫി എടുക്കുകയും ചെയ്തു. കായിക താരങ്ങൾക്ക് പി.ടി. ഉഷ എന്നത് കായിക ലോകത്തിന്റെ അഭിമാനവും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാ എംപിയുമാണ്.

എന്നാൽ സമരപ്പന്തലിൽ നടത്തിയ സന്ദർശനം പി.ടി. ഉഷ ഒരു പ്രചാരണ പരിപാടിയാക്കിയില്ല. ഒളിമ്പിക് അസോസിയേഷനിലെ പതിവ് ഇടപാടുകാരുടെ മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച ഒരു സംഘമാണ് ഉഷയുടെ സന്ദർശനം വിവാദമാക്കിയത്. പിന്നാലെ ഇത് കേരളത്തിലെ സഖാക്കൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിച്ച് ഉഷയെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു.

പി.ടി. ഉഷയുടെ ജന്തർ മന്തർ സന്ദർശനം കേരളത്തിൽനിന്ന് നേരേ ഡൽഹിയിലത്തിയതിന് ശേഷം സമരക്കാരെ കാണുന്ന വിധത്തിലായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനായി കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിടി ഉഷയുടെ സന്ദർശനം മാദ്ധ്യമങ്ങൾ അറിഞ്ഞിരുന്നില്ല. പിന്നീട് മിറർ നൗ എന്ന ടിവി ചാനലാണ് ഉഷയോടും ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയോടും സമരം സംബന്ധിച്ച് സംസാരിച്ചത്. ഉഷയുടെ പ്രതികരണങ്ങളിലെവിടെയും ‘ഗുസ്തി താരങ്ങൾ അച്ചടക്കം ലംഘിച്ചു’ എന്ന പരാമർശമില്ല. എന്നാൽ ചാനലിൽ ഇംഗ്ലീഷിൽ എഴുതിക്കാണിചച്ചിരുന്നത് ‘ഡിസിപ്ലിൻ ലംഘിച്ചു’ എന്നായിരുന്നു. ഇത്തരത്തിൽ ഒരു പ്രതികരണം ഉഷ നടത്തിയിട്ടില്ല. ഇക്കാരണത്താലാണ് ഉഷ ഗുസ്തി താരങ്ങളെ ആക്ഷേപിച്ചുവെന്ന് വിമർശിക്കുന്നത്.

സമരപ്പന്തലിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ ഹരിയാനയിലെ റസലിംഗ് ഫെഡറേഷൻ തലവനും കോൺഗ്രസ് നേതാവുമായ ദീപേന്ദർസിങ് ഹൂഡയുടെ അനുയായികൾ ഉണ്ടാക്കിയ തിക്കും തിരക്കും ഒഴിവാക്കി പി.ടി. ഉഷയും ഉദ്യോഗസ്ഥരും കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ചിലർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ആസ്ട്രേലിയയിൽ നടന്ന ഒളിമ്പിക് മുന്നൊരുക്ക യോഗത്തിൽ ഗുസ്തിയും അമ്പെയ്‌ത്തും മത്സര ഇനങ്ങളായി നിലനിർത്താൻ ഉഷയുടെ നേതൃത്വത്തിലുള്ള ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി സംഘം ശക്തമായ നിലപാടെടുത്ത് വാദിച്ചിരുന്നു. ഇത്തരത്തിലുള്ള ഇന്ത്യൻ നിർദ്ദേശം നടപ്പാക്കിച്ച കാര്യം മറച്ചുവെക്കുന്നതിനുള്ള ശ്രമത്തിലാണ് ചില പാർട്ടി പ്രവർത്തകർ. ഇന്ത്യയ്‌ക്ക് ഏറെ മെഡൽ കിട്ടാറുള്ള ഈ രണ്ട് ഇനങ്ങൾ ഒളിമ്പിക്സ് മത്സരങ്ങളിൽ നിന്ന് ഒഴിവാക്കുകയോ മത്സര ഇനങ്ങൾ കുറയ്‌ക്കുകയോ ചെയ്യാനുള്ള ചില രാജ്യങ്ങളുടെ പരിശ്രമങ്ങളാണ് ഉഷയും സംഘവും തകർത്തത്. ഉഷയ്‌ക്കെതിരേ കമ്മ്യൂണിസ്റ്റ് സഖാക്കൾ നടത്തുന്ന ആക്ഷേപങ്ങളും വിമർശനങ്ങളും ഇതാദ്യമല്ല. സിപിഎം മഹിളാ നേതാക്കളായ പി.കെ. ശ്രീമതിയും കൂട്ടരും ഗുസ്തിത്താരങ്ങളുടെ സമരപ്പന്തൽ സന്ദർശിച്ചിരുന്നു. അതിനു പുറമേ ഉഷയുടെ സന്ദർശനം സിപിഎമ്മിന്റെ അജണ്ടയ്‌ക്ക് ക്ഷീണമുണ്ടാക്കി.

സിപിഎം അവരുടെ രാഷ്‌ട്രീയ എതിരാളികളാകാൻ സാധ്യതയുള്ളവരെയെല്ലാം ആക്ഷേപിച്ച് അപ്രസക്തരാക്കാൻ നടത്തുന്ന പതിവ് പരിശ്രമങ്ങളുടെ തുടർച്ചയാണ് പി.ടി. ഉഷയോടും കാണിച്ചുകൊണ്ടിരിക്കുന്നത്. മെട്രോമാൻ ഇ. ശ്രീധരനെതിരേ വന്ന കുപ്രചാരണങ്ങളും സുരേഷ് ഗോപിക്കെതിരേ ഉയർത്തിയ ആക്ഷേപങ്ങളും ഈ ലക്ഷ്യത്തിലായിരുന്നു.

Tags: pt ushakerala
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies