ബെൽഗ്രേഡ്: സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിന് സമീപം വെടിവെപ്പ്. എട്ട് പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്ക്. സംഭവത്തിൽ 21 കാരനായ പ്രതിക്കായി അന്വേഷണം തുടരുന്നു. സെർബിയയിലെ മ്ലാഡെനോവാകിന് സമീപത്തായിരുന്നു ആക്രമണമുണ്ടായത്.
പ്രതിയായ യുവാവ് ആൾക്കൂട്ടത്തിലേക്ക് ഓട്ടോമാറ്റിക് ഗൺ ഉപയോഗിച്ച് വെടിയുതിർത്തു. പിന്നീട് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയായ യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.
രണ്ടു ദിവസത്തിനുള്ളിൽ സെർബിയയിൽ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണ് നടന്നതെന്ന് പ്രദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ച്ച വ്ലാഡിസ്ലാവ് റിബ്നിക്കർ പ്രൈമറി സ്കൂളിൽ പതിമൂന്ന്കാരൻ പിതാവിന്റെ തോക്കുപയോഗിച്ച് വെടിയുതിർത്തു.സംഭവത്തിൽ ഏട്ട് സ്കൂൾ കുട്ടികളും ഒരു ഗാർഡും കൊല്ലപ്പെട്ടിരുന്നു.
Comments