ബെംഗളൂരു: അധികാരത്തിലെത്തിയാൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം നടക്കാത്ത കാര്യമെന്ന് ജഗദീഷ് ഷെട്ടാർ. മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ഷെട്ടാറിന്റെ പരാമർശം. അങ്ങനെ സാധിച്ചെടുക്കാൻ കഴിയുന്ന കാര്യമല്ല ബജ്‌റംഗ്ദളിന്റെ നിരോധനമെന്നും ഈ വിഷയത്തിൽ തനിക്ക് കൂടുതൽ ഒന്നും പറയാനില്ലെന്നും ഷെട്ടാർ പറഞ്ഞു.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയും ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തെ തള്ളിക്കൊണ്ട് രംഗത്തുവന്നിരുന്നു. അത്തരത്തിൽ ഒരു സംഘടനയെ നിരോധിക്കാൻ സാധിക്കില്ലെന്നും അതിന് കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളുവെന്നും മുൻ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അവിവേക പൂർണമായ പ്രഖ്യാപനം കോൺഗ്രസിനെ ഇപ്പോൾ ആശയ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കർണാടകയിൽ ആദ്യ ഘട്ടത്തിൽ ഉണ്ടാക്കിയ മേൽക്കൈ നിലനിർത്താൻ കോൺഗ്രസിന് സാധിച്ചില്ല. പോപ്പുലർ ഫ്രണ്ട്- കോൺഗ്രസ് ധാരണ പുറത്തുവന്നതും മുസ്ലീം സംവരണം എടുത്തുയർത്തിയുള്ള ബിജെപിയുടെ പ്രചരണവും കോൺഗ്രസിന് തിരിച്ചടിയായി. പ്രചരണത്തിൽ പ്രധാനമന്ത്രി കൂടി കളംപിടിച്ചതോടെ കോൺഗ്രസ് തിരിച്ചുകയറാൻ സാധിക്കാത്ത തരത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്.
Comments