കേരള സ്റ്റോറി സിനിമ നിങ്ങളെ ആക്രമിക്കുകയാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾ ഒരു ഭീകരവാദിയാണ് എന്ന് കങ്കണ റണാവത്ത്. ചിത്രം ചൂട് പിടിച്ച ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നിന്ന് പെൺകുട്ടികളെ ലൗജിഹാദിന് ഇരകളായി തൂരുകയും ഐഎസിൽ ചേരുകയും ചെയ്യുന്നതാണ് കഥ.
ഇടതു പക്ഷവും വലതു പക്ഷവും കേരള സ്റ്റോറിയെ എതിർത്ത് രംഗത്ത് വന്നതോട് സിനിമ വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴി തെളിച്ചു. കേരളത്തിൽ ലൗദിഹാദോ വിവാഹ ജിഹാദോ ഇല്ലെന്നുള്ള നിലപാടാണ് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ വാദം എന്നാൽ ഇതിനെ നിരാകരിക്കുന്ന തെളിവുകളുമായി എത്തുകയാണ് പൊതുസമൂഹം. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത കേരളാ സ്‌റ്റോറി മെയ് 5ന് റിലീസ് ചെയ്തു. ഇതിനകം വിവിധ പ്രശസ്ത വ്യക്തികൾ സിനിമയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും സിനിമ എല്ലാവരും കാണണം എന്നുള്ള അഭ്യർത്ഥനയുമായി രംഗത്ത് വന്നു കഴിഞ്ഞു. ഇപ്പോൾ സിനിമയുടെ യാഥാർത്ഥ്യം ചർച്ച ചെയ്യപ്പെടുകയാണ് ഇപ്പോൾ.
Comments