തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്‌ക്ക് ശേഷം രണ്ട് മണി മുതലാണ് പരീക്ഷ നടക്കുക. ഉച്ചയ്‌ക്ക് 1.30-ന് മുൻപ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. ഇതിന് ശേഷം പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. സുതാര്യമായ വെള്ളക്കുപ്പി പരീക്ഷാ ഹാളിൽ കൊണ്ടുപോകാനുള്ള അനുമതി ഇത്തവണ നൽകിയിട്ടുണ്ട്.
കേരളത്തിൽ 16 നഗരകേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളടക്കം രാജ്യത്താകെ 499 കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ആകെ 20 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയെഴുതുന്നത്. പതിവ് മാർഗ നിർദ്ദേശങ്ങൾ കർശനമായി പരീക്ഷയിൽ നടപ്പിലാക്കും.
നീറ്റായി നീറ്റ് പരീക്ഷയെഴുതാൻ ഇവയൊക്കെ ശ്രദ്ധിക്കാം ….
ഫോട്ടോയുള്ള സാധുവായ ഒറിജിനൽ തിരിച്ചറിയൽ കാർഡുമായി വേണം പരീക്ഷയ്‌ക്കെത്താൻ . പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട്, ആധാർ കാർഡ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ അഡ്മിറ്റ് കാർഡ് ( ഫോട്ടോ പതിച്ചതാകണം), സർക്കാർ നൽകിയ സാധുവായ മറ്റ് ഏതെങ്കിലും ഫോട്ടോ ഐഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. ദിവ്യാംഗർ ഇത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതേണ്ടതാണ്.
















Comments