മലപ്പുറം : മലപ്പുറത്ത് വൻ തീപിടുത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം.
ഇന്ന് രാവിലെ 5:45 ഓടെ തീപിടുത്തം ഉണ്ടായത്. ഇരുനില കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. 5 ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
Comments