സി3 ടർബോ ഷൈൻ വേരിയന്റ് പുറത്തിറക്കി പ്രമുഖ ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ. പെട്രോൾ എഞ്ചിനോടുകൂടിയ ഷൈൻ വേരിന്റിനെയാണ് സിട്രോൺ അവതരിപ്പിച്ചിരിക്കുന്നത്. സി3 ടർബോ ഷൈൻ ട്രിം മൈ സിട്രോൺ കണക്ട് ആപ്പ്, പുതിയ ഫീച്ചറുകൾ, മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകൾ എന്നിവയോടെയാണ് വരുന്നത്. പുതിയ ഇ3 ടർബോ ഷൈൻ ഡ്യുവൽ ടോൺ, ഡ്യുവൽ ടോൺ വൈബ് പാക്ക് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമാണ്. യഥാക്രമം 8.80 ലക്ഷം രൂപയും 8.92 ലക്ഷം രൂപയുമാണ് ഇവയുടെ വില. ടർബോ ഫീൽ ഡ്യുവൽ ടോൺ & ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്കിന് യഥാക്രമം 8.28 ലക്ഷം രൂപയും 8.43 ലക്ഷം രൂപയുമാണ് വില.
ഇഎസ്പി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവ ഉൾപ്പെടുന്ന അഡ്വാൻസ്ഡ് സേഫ്റ്റി സ്യൂട്ട് ഉൾപ്പെടെ 13 പുതിയ ഫീച്ചറുകളുമായാണ് ടോപ്-എൻഡ് ഷൈൻ വേരിയന്റ് വരുന്നത്. ഫീച്ചർ ലിസ്റ്റിൽ വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ഓആർവിഎം, പിൻ പാർക്കിംഗ് ക്യാമറ, ഡേ/നൈറ്റ് ഐആർവിഎം, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്കൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിയർ സ്‌കിഡ് പ്ലേറ്റുകൾ, റിയർ വൈപ്പർ & വാഷർ, റിയർ ഡീഫോഗർ എന്നിവ ഉൾപ്പെടുന്നു. സിട്രോയിന്റെ കണക്റ്റിവിറ്റി 1.0 പ്ലാനിന്റെ ഭാഗമായി 35 സ്മാർട്ട് കണക്റ്റിവിറ്റി ഫീച്ചറുകളുള്ള മൈ സിട്രോൺ കണക്ട് ആപ്പും ഇതിലുണ്ട്.

110 bhp കരുത്തും 190 Nm ഉത്പാദിപ്പിക്കുന്ന ജെൻ III പ്യുവർടെക് 1.2 L 3- സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് സിട്രോൺ സി3 ടർബോ ഷൈൻ വേരിയന്റിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാന്യുവൽ ഗിയർബോക്‌സ് വഴിയാണ് മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്. 82 ബിഎച്ച്പിയും 115 എൻഎം ടോർക്കും നൽകുന്ന 1.2 എൽ എൻഎ പെട്രോൾ എഞ്ചിനുമായാണ് ബി-ഹാച്ചിന്റെ വരവ്. ഇത് 5-സ്പീഡ് ഗിയർബോക്‌സിലും ലഭ്യമാണ്. സി3 ടർബോ, നോൺ-ടർബോ വേരിയന്റുകളിൽ 19.3 kmpl എന്ന എആർഐഎ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്.
















Comments