കാസർകോട്: പോലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയിൽ ഇന്നലെ അർധ രാത്രിയിലായിരുന്നു സംഭവം. 20 കോൽ താഴ്ചയുള്ള കിണറ്റിലേക്കാണ് വിഷ്ണു വീണത്. കിണറ്റിൽ വെളളമുണ്ടായിരുന്നില്ല. വലിയ ശബ്ദം കേട്ടതിനെ തുടർന്നാണ് നാട്ടുക്കാർ ഓടി കൂടുകയും കിണറ്റിൽ തിരച്ചിൽ നടത്തുകയും ചെയ്തു.
എണ്ണപ്പാറയിലെ ഒരു ഫുട്ബോൾ ക്ലബിൽ ഫുട്ബോൾ മത്സരം നടക്കുന്നുണ്ടായിരുന്നു. ഇതിന് സമീപം കുലുക്കിക്കുത്ത് നടക്കുകയായിരുന്നു. പോലീസ് ജീപ്പ് വരുന്നത് കണ്ട് കൂട്ടത്തോടെ നിന്ന യുവാക്കൾ ചിതറി ഓടുകയായിരുന്നു. ഇതിനിടെയാണ് കളിസ്ഥലത്തോട് ചേർന്നുള്ള പറമ്പിലെ പൊട്ടകിണറ്റിൽ വിഷ്ണു വീഴുന്നത്.
തലയിടിച്ച് വീണ വിഷ്ണുവിനെ നാട്ടുകാരും പോലീസും ചേർന്നാണ് കിണറ്റിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
















Comments