ചണ്ഡീഗഡ് :ഭാരതീയ വ്യോമസേനയുടെ രാജ്യത്തെ ആദ്യ പൈതൃക കേന്ദ്രം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്യും. അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് പൈതൃക കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സെന്റർഫോർ സൈബർ ഓപ്സ് ആൻഡ് സെക്യൂരിറ്റിയുടെ തറക്കല്ലിടൽ കർമ്മവും രാജ്നാഥ് സിംഗ് നിർവഹിക്കും.
വിമാനങ്ങളുടെ മാതൃകാരൂപങ്ങൾ, ആയുധങ്ങൾ ഉൾപ്പെടെ വ്യോമസേന ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളാണ് പൈതൃക കേന്ദ്രത്തിലുള്ളത്. ഫ്ളൈറ്റ് സിമുലേറ്ററാണ് പൈതൃക കേന്ദ്രത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്. ഇതു കൂടാതെ, എയർക്രാഫ്റ്റ് , എയറോ എഞ്ചിനുകൾ, വ്യോമസേനയുടെ പുരാവസ്തുക്കൾ തുടങ്ങിയവയും പൈതൃക കേന്ദ്രത്തിൽ ഉൾപ്പെടുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പൈതൃക കേന്ദ്രത്തിലെത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയിൽ വനിതാ ഉദ്യോഗസ്ഥരെ എൻജീനിയർ റെജിമെന്റുകളോടൊപ്പം നിയമിക്കുന്നതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുമതി നൽകിയിരുന്നു. ന്യൂഡൽഹിയിലെ ടെറിട്ടോറിയൽ ആർമി (ടിഎ)ഡയറക്ടറേറ്റ് ജനറലിലും സ്റ്റാഫ് ഓഫീസർമാരായി വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും അദ്ദേഹം അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ടെറിട്ടോറിയൽ ആർമി 2019 മുതൽ ഇക്കോളജിക്കൽ ടാസ്‌ക് ഫോഴ്സ് യുണിറ്റുകൾ, ടിഎ ഓയിൽ സെക്ടർ യുണിറ്റുകൾ, ടിഎ റെയിൽവേ എഞ്ചിനീയർ റെജിമെന്റ് തുടങ്ങിയ തസ്തികകളിലേയ്‌ക്കാണ് വനിതാ ഓഫീസർമാരെ നിയമിക്കുന്നത്.
Comments