കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ നാളെ ബംഗാളിലെത്തും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിന ആഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
രാവിലെ കൊൽക്കത്തയിലെത്തുന്ന ആഭ്യന്തരമന്ത്രി ജോറാസങ്കോ താക്കൂർബാരിയിലെ ടാഗോറിന്റെ പ്രതിമയിൽ ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിൽ പെട്രാപോളിൽ ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും അതിർത്തി സുരക്ഷാ സേനയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അമിത് ഷാ നിർവഹിക്കും.
















Comments