ഭോപ്പാൽ: ഭോപ്പാലിൽ നടക്കുന്നതും ‘കേരള സ്റ്റോറി’യലെ സാഹചര്യമാണെന്ന് ബിജെപി എംപി സാധ്വി പ്രജ്ഞ ഠാക്കൂർ. ഇത് കേരളത്തിൽ മാത്രം നടക്കുന്ന സംഭവമല്ലെന്നും ഭോപ്പാലിലും വലിയ തോതിൽ നടക്കുന്നുണ്ടെന്നും എംപി പറഞ്ഞു.
‘ഭോപ്പാലിൽ ഇത്തരം കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പെൺകുട്ടികൾ ‘ലൗ ജിഹാദിൽ’ അകപ്പെടുകയും അവർക്കെതിരെ അതിക്രമങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഓരോ ഹിന്ദു പെൺകുട്ടികളും അമ്മമാരും സിനിമ കാണണം. ഇന്ന് പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും തീവ്രവാദത്തിലേക്ക് നയിക്കപ്പെടുകയാണ്’എംപി ചൂണ്ടിക്കാട്ടി.
‘ഹിന്ദു ആൺകുട്ടികളെയും പെൺകുട്ടികളെയും മതപരിവർത്തനം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. മതവിശ്വാസം പോലും മാറ്റിയെടുത്ത് രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ നിർബന്ധിതരാകുകയാണ് അവർ. പാകിസ്താനും മറ്റു ചില രാജ്യങ്ങളും ചേർന്നാണ് ഈ ഗൂഢാലോചന നടത്തുന്നത്. അവരുടെ സഹായത്തിലും സംരക്ഷണത്തിലുമാണ് ഇന്ത്യയിൽ ജീവിക്കുന്ന രാജ്യദ്രോഹികൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. രാജ്യത്തെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യും’ എംപി വ്യക്തമാക്കി.
Comments