ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ സോണിയ എത്തിയതോടെ ഇരിയ്‌ക്കണോ നിൽക്കണോ എന്നറിയാതെ കുഴങ്ങി കോൺഗ്രസ് ദേശിയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഖാർഗെയുടെ ഈ തത്രപ്പാടിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. കർണ്ണാടകത്തിൽ പ്രചാരണത്തിനെത്തിയ സോണിയാഗാന്ധിയും രാഹുൽഗാന്ധിയും മറ്റുള്ളവരും വേദിയിൽ ഇരുന്നിട്ടും എന്തുചെയ്യണമെന്നറിയാതെ സോണിയയോടുള്ള ഭയ ഭക്തി ഭവ്യത പ്രകടിപ്പിക്കുകയാണ് മല്ലികാർജുൻ ഖാർഗെ. എന്നാൽ സോണിയയോ രാഹുലോ അദ്ദേഹത്തെ ശ്രദ്ധിക്കുന്നതു പോലുമില്ല.
ഇൻഫർമേഷൻ ആൻറ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയത്തിൽ ഉപദേശകനായ കാഞ്ചൻ ഗുപ്തയാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. കോൺഗ്രസ് പ്രസിഡന്‌റിന്റെ അവസ്ഥ ഇതാണ് എങ്കിൽ ബാക്കിയുള്ളവരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇരിയ്‌ക്കാനും നിൽക്കാനും സാധിക്കാതെ വിഷമിക്കുന്ന മല്ലികാർജുൻ ഖാർഗെയുടെ ചിത്രം സൂചിപ്പിക്കുന്നത് പാർട്ടിക്കകത്തെ സോണിയയുടെ രാജവാഴ്ചയാണെന്നും ഈ ചിത്രം അതിന്റെ തെളിവാണെന്നും ചിലർ പറയുന്നു. ഇപ്പോഴും കോൺഗ്രസിൽ അടിമത്വമാണോ നിലനിൽക്കുന്നതെന്നാണ് ചിലരുടെ ചോദ്യം.















