ഐഎസ് ഭീകരത ചിത്രീകരിച്ച കേരള സ്റ്റോറിയുടെ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ വിവാദങ്ങൾ കത്തുകയാണ്. സിനിമ കാണത്തവരാണ് അതിനെതിരെ പ്രതിഷേധിക്കുന്നതെന്ന് സംവിധായകൻ സുദിപ്‌തോ സെൻ വ്യക്തമാക്കി. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നത് മുതൽ നിർമ്മാതാവിനെതിരെ ഒരാൾ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ ചിത്രം കണ്ടതിന് ശേഷം അയാൾ മാപ്പ് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ കോണുകളിലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംവിധായകനും സമാന അനുഭവമുണ്ടായതായി അവകാശപ്പെട്ടു. സിനിമ കാണാതെയാണ് ചിത്രത്തെ ന്യായീകരിച്ചതെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹത്തിന് സന്ദേശം അയച്ചത്. വിവാദങ്ങൾ സൃഷ്ടിക്കണമെന്ന് കൃത്യമായ ലക്ഷ്യത്തോടെ ചിലർ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാപ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാൽ ഒരുപക്ഷേ ചിലർ അതിനെതിരെ രംഗത്ത് വരാൻ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരക്കാർക്കായി ഇതിന്റെ തെളിവ് നൽകാമെന്നും സംവിധായകൻ പറഞ്ഞു.
ചിത്രം റിലീസിന് പിന്നാലെ വിജയകരമായി പ്രദർശനം മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് 35 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ലൗ ജിഹാദിന്റെ കാണാപ്പുറങ്ങൾ പ്രക്ഷേകർക്ക് മുൻപിൽ പച്ചയായി അവതരിപ്പിച്ച സിനിമയാണ് കേരള സ്റ്റോറി.
















Comments