കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അക്രമത്തിൽ വനിത ഡോക്ടർ കൊല്ലപ്പെട്ടു. 23കാരി ഹൗസ് സർജൻ ഡോ.വന്ദനയാണ് മരിച്ചത്. കോട്ടയം സ്വദേശിനിയാണ്.
പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിത്. യുവാവിന്റെ അക്രമത്തിൽ പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം.















