ബെംഗളൂരു: ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷാമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും യുവാക്കളും കന്നിവോട്ടർമാരും വോട്ട് ചെയ്യണമെന്നും ജനാധിപത്യത്തിന്റെ ഉത്സവം സമ്പന്നമാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സംസ്ഥാനത്തെ 58,282 പോളിംഗ് ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചര കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് നടക്കുക. 2613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുക. ഭിന്നശേഷിക്കാർക്കും 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21 കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടർമാരും 4,699 ട്രാൻസ് ജെൻഡർ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും. രാവിലെ ഏഴ് മുതൽ ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിയ്‌ക്കാണ് അവസാനിക്കുക.
Comments