കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതിയുടെ കുത്തേറ്റ് ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ പ്രസ്താവനയിൽ പ്രതിഷേധം വ്യാപകം. വന്ദന പരിചയസമ്പത്തില്ലാത്ത ഹൗസ് സർജനാണെന്നും അതിനാലാണ് ഭയന്നു പോയതെന്നുമാണ് മന്ത്രി പറഞ്ഞത്. സമൂഹ മാദ്ധ്യമങ്ങളിലടക്കം മന്ത്രിക്കെതിരെ രോഷം ഉയരുകയാണ്. വീണ ജോർജ്ജിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് രാഷ്ടട്രീയ നീരിക്ഷൻ ശ്രീജിത്ത് പണിക്കർ.
കൂടുതൽ എക്‌സ്പീരിയൻസ് ഉണ്ടായിരുന്ന ഒരു ഡോക്ടർ ആയിരുന്നെങ്കിൽ ആ സാഹചര്യത്തിൽ എന്ത് ചെയ്യുമായിരുന്നു. പത്തുകൊല്ലം എക്‌സ്പീരിയൻസ് ആകുമ്പോൾ കരാട്ടെയും ഇരുപത് കൊല്ലം എക്‌സ്പീരിയൻസ് ആകുമ്പോൾ കളരിയും ഒന്നും ഡോക്ടർമാരെ പഠിപ്പിക്കുന്നില്ലല്ലോയെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു
ശ്രീജിത്ത് പണിക്കരുടെ കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട ശ്രീമതി വീണാ ജോർജ്:
ആരെങ്കിലും പറഞ്ഞതു കേട്ട് അഭിപ്രായം പറയേണ്ട ആളല്ല താങ്കൾ. താങ്കൾ സംസാരിക്കുമ്പോൾ കൊല്ലപ്പെട്ട ഡോക്ടറുടെ എക്‌സ്പീരിയൻസ് പരാമർശിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. കൂടുതൽ എക്‌സ്പീരിയൻസ് ഉണ്ടായിരുന്ന ഒരു ഡോക്ടർ ആയിരുന്നെങ്കിൽ ആ സാഹചര്യത്തിൽ എന്ത് ചെയ്യുമായിരുന്നു? പത്തുകൊല്ലം എക്‌സ്പീരിയൻസ് ആകുമ്പോൾ കരാട്ടെയും ഇരുപത് കൊല്ലം എക്‌സ്പീരിയൻസ് ആകുമ്പോൾ കളരിയും ഒന്നും ഡോക്ടർമാരെ പഠിപ്പിക്കുന്നില്ലല്ലോ!
എക്‌സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ആ ഡോക്ടർ ആക്രമണം ഉണ്ടായപ്പോൾ ഭയന്നു എന്ന അഭിപ്രായത്തിന്റെ അർത്ഥമെന്താണ്? എക്‌സ്പീരിയൻസ് ആകുമ്പോൾ ഒരു ഡോക്ടർ തനിക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഭയപ്പെടില്ല എന്നോ? ഡോക്ടർമാരുടെ എക്‌സ്പീരിയൻസ് കൂടുന്നതു പ്രകാരം നോർമലൈസ് ചെയ്യപ്പെടേണ്ട ഒന്നല്ലല്ലോ ആക്രമണം.
ഇത്രയുമായിട്ടും സ്വന്തം പ്രസ്താവനയെ ന്യായീകരിക്കാനാണ് താങ്കൾ ശ്രമിച്ചത്. അതിലെ അപക്വതയും അസ്വീകാര്യതയും താങ്കൾക്ക് ബോധ്യപ്പെടുന്നില്ല എന്നത് താങ്കളുടെ പരാജയമല്ല, ഞങ്ങളുടേതാണ്. സമ്മതിക്കുന്നു.
ആശംസകൾ:
പണിക്കർ
















Comments