ശിവസേന പിളർപ്പ്’ ഇന്ന് സുപ്രീംകോടയിൽ; ശുഭ പ്രതീക്ഷയെന്ന് ഫഡ്നാവിസ്

Published by
Janam Web Desk

മുംബൈ: ശിവസേന വിഷയത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്ക് അനുകൂലമായി വിധി വരുമെന്ന് പ്രതീക്ഷിക്കുന്നുതായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇന്ന് വരുന്ന സുപ്രിം കോടതി വിധി സർക്കാരിന് അനുകൂലമായി വരുമെന്നാണ് വിശ്വസിക്കുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.

‘കേസ് ശക്തമായതിനാൽ ഞങ്ങൾക്ക് അനുകൂലമായി തന്നെ വിധി വരുമെന്ന് പ്രതീക്ഷയുണ്ട്. ഉചിതമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി തുടരുക തന്നെ ചെയ്യും. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഞങ്ങൾ മത്സരിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.

16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഹർജി ഉൾപ്പെടെ ശിവസേനയിലെ പിളർപ്പുമായി ബന്ധപ്പെട്ട് ഉദ്ധവ്, ഷിൻഡെ വിഭാഗങ്ങൾ നൽകിയ ഹർജികളിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചിരുന്നു. ഈ ഹർജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഇന്നത്തെ കോടതിവിധി സർക്കാരിനും ഉദ്ധവ് താക്കറെയ്‌ക്കും നിർണായകമാണ്.

ഇലക്ഷൻ കമ്മീഷനിൽ നിന്നും ഷിൻഡെ വിഭാഗത്തിന് അനുകൂലമായി തീരുമാനമുണ്ടാകുകയും ഷിൻഡെ വിഭാഗമാണ് ഔദ്യോഗിക പക്ഷമെന്ന് കമ്മീഷൻ അറിയിക്കുകയും ചെയ്തു. പിന്നാലെ പാർട്ടി പേരും ചിഹ്നവും സഭകളിലെ ഓഫീസുകളും ഷിൻഡെ വിഭാഗത്തിന് ലഭിക്കുകയായിരുന്നു.

Share
Leave a Comment