ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫിന് അടുത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനൊപ്പം നടന്ന മത്സരം പ്ലേ ഓഫ് ലക്ഷ്യത്തിലെത്താനുള്ള ഒരു ചവിട്ടു പടികൂടിയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ എംഎസ് ധോണിയുടെ ഇന്നിംഗ്‌സ് ആയിരുന്നു ടീമിന് നിർണ്ണായകമായത്. ഒമ്പത് പന്തിൽ രണ്ട് സിക്‌സും ഒരു ഫോറും പറത്തിയ ധോണി 20 റൺസെടുത്ത് പുറത്തായി. ചെപ്പോക്കിലെ സ്ലോ പിച്ചിൽ 150ൽ ഒതുങ്ങുമെന്ന് കുരുതിയ ചെന്നൈ 167-ൽ എത്താൻ കാരണം ധോണ്യുടെ പ്രകടനമാണ്.
മത്സരത്തിനിടെ സിംഗിളുകളെടുക്കാൻ ഓടുമ്പോൾ ധോണി കാലിലെ പരിക്ക് മൂലം ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. പിന്നീട് വിക്കറ്റ് കീപ്പ് ചെയ്യുമ്പോഴും ഓടുന്നതിനിടെ ധോണി നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മത്സരശേഷം സമ്മാനദാനച്ചടങ്ങിനിടെ ധോണി തന്റെ പരിക്കിനെക്കുറിച്ചും ടീമിലെ റോളിനെക്കുറിച്ചും വിശദീകരിച്ചിരുന്നു. ബാറ്റിഗിനിറങ്ങിയാൽ എന്റെ ജോലി കുറഞ്ഞ പന്തിൽ കൂടുതൽ റൺസടിക്കുക എന്നതാണെന്നും അതാണ് ഞാൻ ചെയ്യുക എന്ന് ടീം അംഗങ്ങളോടും ഞാൻ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ തന്നെ അധികം ഓടിക്കരുതെന്നും ടീം അംഗങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഈ സമ്മർദ്ദങ്ങൾക്കിടയിലും അതും ചെയ്യാൻ കഴിയുന്നത് ഭാഗ്യമാമെന്നും ധോണി കൂട്ടിച്ചേർത്തു.
ചെന്നൈയുടെ ഈ സീസണിന്റെ തുടക്കം മോശമായിരുന്നെങ്കിലും പിന്നീടങ്ങോട്ടു നൽകിയതെല്ലാം മികച്ച പ്രകടനങ്ങളാണ്. പ്ലേഓഫിന് അടുത്ത് എത്തി നിൽക്കുമ്പോൾ എല്ലാവർക്കും ബൗളിംഗിന് അവസരം ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ധോണി പറഞ്ഞു. ഓരോ മത്സരത്തിലും ധോണി ആരാധകർ സംതൃപ്തരാണെങ്കിലും ഈ സീസണോടെ ധോണി വിരമിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ.
Comments