ന്യൂഡൽഹി : ജൂൺ അവസാനത്തോടെ അഞ്ച് പുതിയ വന്ദേഭാരത് ട്രെയിനുകൾ കൂടി ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. സെമി-ഹൈ സ്പീഡ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. പുരിയ്‌ക്കും ഹൗറയ്‌ക്കുമിടയിൽ വന്ദേഭാരത് എക്സ്പ്രസ് അടുത്ത ആഴ്ച സർവീസ് തുടങ്ങും .
ജൂൺ അവസാനത്തോടെ വന്ദേഭാരത് ട്രെയിനുകളുടെ വിതരണത്തിനായി തയ്യാറെടുപ്പുകൾ നടക്കുന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. വന്ദേഭാരത് റേക്കുകളുടെ നിർമാണം കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് നിരവധി വന്ദേഭാരത് എക്സ്പ്രസുകൾ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ വ്യക്തമാക്കി. പാട്‌നയ്‌ക്കും റാഞ്ചിക്കുമിടയിൽ മറ്റൊരു വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കും.
ഒഡീഷയുടെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസാണ് പൂരിയ്‌ക്കും ഹൗറയ്‌ക്കുമിടയിൽ സർവീസ് ആരംഭിക്കുന്നത്. ഇത് മെയ് 15-ന് പുരി റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
















Comments