ദിസ്പൂർ: പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ പദ്ധതിയായ’ഡിജിറ്റൈസ് അസോം’ പൊതുജനങ്ങൾക്ക് സമർപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിൽ നടന്ന ചടങ്ങിലാണ് ഡിജിറ്റൈസ് അസോം പൊതുജനങ്ങൾക്കായി സമർപ്പിച്ചത്. 1813നും 1970-നും ഇടയിൽ പ്രസിദ്ധീകരിച്ച അപൂർവ അസമീസ് ജേണലുകളുടെയും പുസ്തകങ്ങളുടെയും ഡിജിറ്റൈസേഷൻ ലക്ഷ്യമിട്ടുള്ള ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റാണ് ഡിജിറ്റൈസിംഗ് അസോം.
‘ഡിജിറ്റൈസിംഗ് അസോം ആരംഭിക്കുന്നതിലൂടെ അസമീസ് സാഹിത്യ ലോകത്തിന് ഭാവിയിൽ ഉന്നതപദവി ലഭ്യമാകും. പത്തൊൻപതാം നൂറ്റാണ്ടിൽ അസമീസ് സാഹിത്യത്തിന് ഒരു പുതിയ അദ്ധ്യായം തുറന്നു. ഇരുപതാം നൂറ്റാണ്ട് അസമീസ് സാഹിത്യത്തിന്റെ വളർച്ചയ്‌ക്ക് അനുയോജ്യമായ വഴികൾ കൊണ്ടുവന്നു’ മുഖ്യമന്ത്രി പറഞ്ഞു.
അപൂർവ അസമീസ് ഭാഷാ പുസ്തകങ്ങളും ജേണലുകളും ഡിജിറ്റൈസ് ചെയ്യാനും, www.assamarchive.org എന്ന വെബ്‌സെറ്റ് വഴി പൊതുജനങ്ങൾക്ക് അത് ലഭ്യമാകാനുമാണ് ഡിജിറ്റൈസിംഗ് അസോം ലക്ഷ്യമിടുന്നത്. ഇത് സൗജന്യമായി ആക്‌സസ് ചെയ്യാവുന്നതാണ്.
















Comments