തിരുവനന്തരപുരം: മരണത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടൽ മാറാതെ പോലീസുകാർ. കൈയിൽ ആയുധമുണ്ടെന്ന് അറിഞ്ഞില്ല, തലങ്ങും വിലങ്ങും കത്രിക കൊണ്ടുള്ള ആക്രമണമായിരുന്നെന്ന് ഡോ. വന്ദനാ ദാസിന്റെ കൊലപാതകം നേരിൽ കണ്ട പോലീസ് ഉദ്യോഗസ്ഥരായ അലസ്‌കുട്ടിയും, മണിലാലും പറയുന്നു.
പോലീസുകാർക്കൊപ്പം അക്രമിയായ സന്ദീപിനെയും കൂട്ടി ആശുപത്രിയിലെത്തിച്ച ബിനുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പൂയപ്പള്ളി സ്റ്റേഷനിലെ ഹോംഗാർഡായ അലക്‌സ് കുട്ടിക്കു കുത്തേൽക്കുന്നത്. തലയിലും കഴുത്തിലുമായി ഏഴു കുത്താണ് അലക്‌സ്‌കുട്ടിയ്‌ക്ക് ഏറ്റത്.
പ്രതിയുടെ കൈയിൽ കത്രികയുണ്ടെന്നറിയാതെയാണ് നേരിടാൻ ശ്രമിച്ചത്. തലങ്ങും വിലങ്ങും കത്രിക വീശിയുള്ള അപ്രതീക്ഷിത ആക്രമണമായിരുന്നു. തുരുതുരാ കുത്തിയത് തലയിലും കഴുത്തിലുമെന്ന് അലക്‌സ് കുട്ടി പറഞ്ഞു. ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനായ എഎസ്‌ഐ മണിലാൽ സംഭവം അറിയാതെയാണ് അക്രമിയുടെ മുന്നിൽപ്പെട്ടത്. അക്രമിയുടെ കൈയിൽ ആയുധം ഉണ്ടെന്നറിഞ്ഞെങ്കിൽ വെറും കൈയോടെ പോകില്ലായിരുന്നു. പുറത്ത് നിന്ന ആരും വിവരം അറിയിച്ചതുമില്ലെന്ന് മണിലാൽ പറഞ്ഞു. ആക്രമണത്തിൽ മണിലാലിന്റെ തലയിൽ നാലു തുന്നലുണ്ട്.















Comments