സിനിമയിൽ 60 വർഷം പൂർത്തീകരിച്ച പത്മശ്രീ മധുവിന് ആദരവറിയിച്ച് ‘അഭ്രപാളിയിലെ മധുരം’ പ്രകാശനം ചെയ്ത് സുരേഷ് ഗോപി. തിരുവനന്തപുരം നിള തീയറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു. മധുവിന്റെ ചലച്ചിത്രങ്ങളിലൂടെയുള്ള ഒരു യാത്രയാണ് പുഷ്പൻ ദിവാകരൻ സംവിധാനം ചെയ്ത അഭ്രപാളിയിലെ മധുരം .
നടന ചാരുതയുടെ ഇതിഹാസമായ മധു സിനിമയിൽ 60 വർഷം പൂർത്തിയാക്കിയതിന് പുഷ്പൻ ദിവകരന്റെ സമർപ്പണമാണ് അഭ്രപാളിയിലെ മധുരം. മധുവിന്റെ സിനിമ ചരിത്രമാണ് ഈ ഡോക്യുമെന്ററിയിലൂടെ പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. രാമു കാര്യാട്ടിന്റെ നിണമണിത്ത കാൽപ്പാടുകൾ എന്ന ഫീച്ചർ ഫിലിമിലൂടെയാണ് മധു അഭ്രപാളിയിലേയ്‌ക്ക് എത്തിയത്.അനായാസ അഭിനയ ശൈലിയും തീവ്ര വികാരങ്ങളും മധുവിന്റെ മുഖത്ത് തെളിയുന്നത് ഓരോ സിനിമയിലും വ്യക്തമാണ്.
തിരക്കിട്ട അഭിനയ ജീവിതത്തിനിടെയിലും മധു സംവിധായകനും നിർമാതാവും ആയി. ചെമ്മീന് എന്ന ചിത്രത്തിൽ പ്രണയാർദ്ധനായി പാടി നടക്കുന്ന പരീകുട്ടിയെന്ന കാമുകനെ മലയാളികൾ എന്നും മനസിൽ സൂക്ഷിക്കുന്ന ഒന്നാണ്. സിനിമയെന്ന നേരരേഖയിലൂടെ മധു തന്റെ അഭിനയജീവിതത്തിന്റെ ജൈത്രയാത്ര തുടരുകയാണ്.
Comments