പൊതുവെ ശാന്തശീലരായ മൃഗമാണ് ആമകളെന്ന് നാം പറയാറുണ്ട്. ഇഴഞ്ഞുമാത്രം നടക്കുന്ന ഇവ ആരെയും ആക്രമിച്ചതായി നമ്മുടെ അറിവിലുണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെയാണ് ആമയ്‌ക്ക് വെള്ളം കൊടുക്കുന്ന ഒരു സാധാരണ വീഡിയോ ലക്ഷക്കണക്കിനാളുകളിലേക്ക് എത്താൻ കാരണവും.
ദാഹിച്ചിരിക്കുന്ന ആമയ്‌ക്ക് ഒരു യുവതി വെള്ളം കൊടുക്കുന്ന വീഡിയോ ആണിത്. ട്രാൻസ്‌പെരന്റായ ഒരു കുപ്പിയിൽ നിറയെ വെള്ളമെടുത്താണ് യുവതി ആമയുടെ വായിലേക്ക് വെള്ളമൊഴിക്കുന്നത്. ദാഹിച്ചുവലഞ്ഞിരിക്കുകയാണ് ആമയെന്ന് വീഡിയോയുടെ തുടക്കത്തിലെ കാഴ്ചക്കാർക്ക് മനസിലാകും. ശാന്തനായ ആമ വെള്ളം കുടിക്കുകയും ചെയ്തു. യുവതിക്കും ആമയ്‌ക്കും ഇടയിൽ ഒരു ഫെൻസ് നിർമ്മിച്ചിരിക്കുന്നതിനാൽ അതിന്റെ അഴികൾക്ക് ഇടയിലൂടെയാണ് യുവതി വെള്ളം നൽകിയത്.
— Strangest Media Online (@StrangestMedia) May 10, 2023
നോക്കൂ, ആമയ്‌ക്ക് എന്തൊരു ദാഹമാണെന്ന് യുവതി വീഡിയോയിൽ പറയുന്നുമുണ്ട്. കുറച്ചു സെക്കൻഡുകൾ കഴിഞ്ഞപ്പോൾ യുവതി വെള്ളം കൊടുക്കുന്നത് താത്കാലികമായി നിർത്തി. ശേഷം വീണ്ടും ആമയുടെ മുഖത്തേക്ക് വെള്ളമൊഴിച്ചു. ഇതോടെ തന്റെ വായ വലുതായി പിളർത്തിയ ആമ യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ആമയ്‌ക്കും യുവതിക്കും ഇടയിൽ ഫെൻസ് ഉണ്ടായിരുന്നതിനാൽ യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ആമയെ പോലെ ശാന്തമായ, വലിപ്പത്തിൽ ചെറുതുമായ ഒരു മൃഗം ഇത്തരത്തിൽ അക്രമ സ്വഭാവം കാണിക്കുന്നത് കാഴ്ചക്കാർക്ക് പുതിയ അനുഭവമായിരുന്നു. ഇതിനോടകം നാല് ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. 39,000 ലൈക്കുകളും വീഡിയോ നേടി. ട്വിറ്ററിൽ സ്‌ട്രോങ്ങസ്റ്റ് മീഡിയ ഓൺലൈൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു ആമ ഇത്തരത്തിൽ പേടിപ്പിക്കുന്നത് കാണുന്നതെന്നാണ് പലരുടെയും പ്രതികരണം.
















Comments