കാബൂൾ: പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് നിരോധനമേർപ്പെടുത്തിയ താലിബാൻ നടപടി പ്രാകൃതമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇസ്ലാമിക നിയമപണ്ഡിതരടക്കമുള്ളവർ താലിബാൻ നടപടി പ്രാകൃതമെന്ന് വിശേഷിപ്പിച്ചതായി ബ്ലിങ്കൻ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചിട്ട് അറുന്നൂറ് ദിവസം പിന്നിട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിങ്ടൺ ഡിസിയിൽ ഈദുൽ ഫിത്തർ ആഘോഷത്തോടനുബന്ധിച്ചുള്ള യോഗത്തിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി താലിബാനെതിരെ ആഞ്ഞടിച്ചത്.
വിദ്യാഭ്യാസം നേടുന്നത് വിദ്യാർത്ഥികളുടെ അടിസ്ഥാന അവകാശമാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നൽകണം. താലിബാൻ ഈക്കാര്യത്തിൽ അനുകൂല നിലപാടെടുക്കണമെന്നും മുസ്ലീം പണ്ഡിതന്മാരുടെ അന്താരാഷ്‌ട്ര യൂണിയൻ അംഗം ഫസൽ ഹാദി വസീൻ പറഞ്ഞു. നിർഭാഗ്യവശാൽ, ജനസംഖ്യയുടെ പകുതിയോളം വരുന്ന പെൺകുട്ടികൾ അറിവിൽ നിന്ന് പിന്നോട്ട് പോകുകയാണ്, ഇത് അഫ്ഗാനിസ്ഥാനെയും അവിടുത്തെ ജനങ്ങളെയും ബാധിക്കും ഹാദി വസീൻ പറഞ്ഞു.
Comments