ലക്‌നൗ : ഉത്തർപ്രദേശിൽ പോലീസ് സ്റ്റേഷനിലുടനീളം സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പോലീസിന്റെ സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ പാസാക്കിയ നിർദ്ദേശങ്ങൾ സുപ്രീം കോടതിയിൽ ഹർജി നൽകിയതായി ധനമന്ത്രി സുരേഷ് ഖന്ന അറിയിച്ചു. രാജ്യത്തെ എല്ലാ ജയിലുകളിലും ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തുടനീളമുള്ള സർക്കിൾ ആസ്ഥാനങ്ങളിലും ജില്ലാ പോലീസ് സ്റ്റേഷനുകളിലും അഞ്ച് ക്യാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 359 കോടി രൂപയാണ് പദ്ധതിയ്‌ക്കായി ചിലവിടുന്നതെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ മന്ത്രിമാരുടെ കൗൺസിൽ എടുത്ത തീരുമാനം ഉത്തരവാദിത്വമുള്ളതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതോടെ പോലീസിന്റെ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പെരുമാറ്റമോ അധികാര ദുർവിനിയോഗമോ തടയാനും ഇതു വഴി സാധിക്കുകയും ചെയ്യും.
















Comments